എറണാകുളത്ത് പറവൂരിൽ പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൗണിൽ വൻ തീപിടുത്തം

fire accident

എറണാകുളം ജില്ലയിലെ പറവൂർ തത്തപ്പിള്ളിയിലെ പ്ലാസ്റ്റിക് കമ്പനിയുടെ ഗോഡൌണിൽ വൻ തീപിടുത്തം. പറവൂർ തത്തപ്പിള്ളി ഗവൺമന്റ് ഹൈ സ്കൂളിന് സമീപത്തുള്ള പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. രാവിലെ 11.30 ഓടെ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരുന്ന ഗേഡൌണിന് തീപിടത്തമുണ്ടായത്.

ജനവാസമുള്ള പ്രദേശത്തിന് സമീപമാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. പറവൂർ ഫയർ സ്റ്റേഷനിൽ നിന്നുള്ള സംഘം തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. അപകട സാധ്യത മുന്നിൽ കണ്ട് സമീപ പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനയുടെ ആറ് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Content Highlights; fire accident