ഷിഗല്ല രോഗ വ്യാപനമുണ്ടായ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കിണറുകൾ സൂപ്പർ ക്ലോറിനേഷൻ നടത്തുമെന്നും ആരോഗ്യ വകുപ്പിന്രെ നിർദേസങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കൈകൾ സോപ്പിട്ട് കഴുകുകയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഷിഗല്ല രോഗം പടരാതിരിക്കാൻ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വീടുകൾ കയറിയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
കോഴിക്കോട് ജില്ലയിൽ രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തവരുടെ എണ്ണം അൻപത് കടന്നു. കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസ്സുള്ള കുട്ടി രോഗം ബാധിച്ച് മരണപെട്ടതിനെ തുടർന്നാണ് ആരോഗ്യ വകിപ്പ് അതീവ ജാഗ്രത പ്രഖ്യാപിച്ചത. ഇവിടങ്ങളിലെല്ലാം ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട് കയറിയുളള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും.
Content Highlights; health minister about shigella disease