കൊവിഡിൻ്റെ പുതിയ വകഭേദത്തിൽ  ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; കൂടുതൽ ജാഗ്രത വേണം

New Covid strain: India alert, no need to panic, says Health Minister Harsh Vardhan

ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടിൻ്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വർധൻ.  ബ്രിട്ടണില്‍ 70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന കൊവിഡ് വൈറസിൻ്റെ വകഭേദം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

‘സർക്കാർ പൂർണ ജാഗ്രതയിലാണ്. പേടിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്’. അദ്ദേഹം പറഞ്ഞു.

കൊവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെ തുടർന്ന് നിരവധി യൂറോപ്യന്‍ രാജ്യങ്ങളും, കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.  

content highlights: New Covid strain: India alert, no need to panic, says Health Minister Harsh Vardhan