തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്

swearing-in of the local representatives today

തദ്ദേശ തെരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികൾ ഇന്ന് സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ രാവിലെ പത്തിനാണ് ചടങ്ങ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ചടങ്ങ് നടക്കുക. കോർപ്പറേഷനുകളിൽ 11 30 നാണ് സത്യപ്രതിജ്ഞ. ഗ്രാമ, ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ അതതു ഭരണാധികാരികളാണ് ആദ്യ അംഗത്തെ പ്രതിജ്ഞയെടുപ്പിക്കേണ്ടത്.

കോർപ്പറേഷനിൽ ജില്ലാ കളക്ടറും പ്രതിജ്ഞ ചൊല്ലി കൊടുക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലും തെരഞ്ഞെടുക്കപെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗത്തെയാണ് ഭരണാധികാരികൾ പ്രതിജ്ഞയെടുപ്പിക്കുന്നത്. തുടർന്ന് മറ്റ് അംഗങ്ങൾക്കും പ്രതിജ്ഞ വാചകം ചൊല്ലി കൊടുക്കും. മുനിസിപ്പാലിറ്റികളിലേയും കോർപ്പറേഷനിലേയും അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് ഡിസംബർ 28 നാണ് നടക്കുന്നത്. ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് 30 നാണ്.

Content Highlights; swearing-in of the local representatives today