കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താവുന്നതാണ്. ദിവസവും വെർച്ച്വൽ ക്യൂ വഴി 3000 പേരെയാണ് പ്രവേശിപ്പിക്കുക.
പൊലീസ്, പാരമ്പര്യ ജീവനക്കാർ, പ്രാദേശികം, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് കിഴക്കേ നടയിലെ ഇൻഫർമേഷൻ സെന്ററിൽ നിന്നും പാസ് അനുവദിക്കുന്നതായിരിക്കും. പാസില്ലാതെ ആർക്കും പ്രവേശനമുണ്ടാവില്ലെന്ന് അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചിട്ടുണ്ട്. കളക്ടറുടെ അനുമതിയെ തുടർന്നാണ് തീരുമാനം.
Content Highlights; Guruvayoor temple decided to admit devotees from tomorrow