പുരോഹിതർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും മൂടിവെക്കപ്പെടുമെന്ന് കരുതരുത്; അഭയ കേസ് വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുര

lucy kalappura will donate the body after death

സിസ്റ്റർ അഭയ കേസ് വിധിയിൽ സന്തോഷം പ്രകടിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുര. വളരെയധികം അഭിമാനം തോന്നുന്ന ദിവസമെന്നായിരുന്നു ലൂസി കളപ്പുരയുടെ പ്രതികരണം. പുരോഹിതർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ ഇനിയും മൂടിവെക്കപെടുമെന്ന് കരുതരുത്. സഭാ നേതൃത്വം മാപ്പ് പറയുമെന്ന് പ്രതീക്ഷിക്കുന്നില്ല. കന്യാസ്ത്രീ മഠങ്ങളിൽ മരിച്ച 20 ൽ അധികം കന്യാസ്ത്രീകളുടെ ആത്മാക്കളും സന്തോഷിക്കുന്നുണ്ടാകുമെന്നും ലൂസി കളപ്പുര കൂട്ടിച്ചേർത്തു.

28 വർഷം നീണ്ട നിയമ പോരട്ടത്തിനൊടുവിലാണ് അഭയക്ക് നീതി ലഭിച്ചിരിക്കുന്നത്. ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണെന്ന് സിബിഐ കോടതി വിധിച്ചു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. സെഫിക്കെതിരെ കൊലക്കുറ്റവും തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ച് കടക്കൽ എന്നിവ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദിയെന്നായിരുന്നു വിധി പ്രഖ്യാപനം കേട്ട കുടുംബാംഗങ്ങളുടെ പ്രതികരണം.

Content Highlights; lucy kalapurakkal respond after sister Abhaya case verdict