പ്രത്യേക നിയമസഭാ സമ്മേളനനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നൽകിയ കത്തിന് മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ കത്തിലുള്ളത് തെറ്റായ വാദങ്ങൾ ആണെന്നും ഗവർണർ പറഞ്ഞു. “സഭ വിളിക്കേണ്ട അടിയന്തിര സാഹചര്യമാണ് ചോദിച്ചത്, എന്നാൽ അടിയന്തിര സാഹചര്യം വിശദീകരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ല”. ഗവർണർ പറഞ്ഞു. ഭരണഘടനാവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.
പ്രത്യേക സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ട പ്രകാരമല്ലെന്നും ഗവർണർ പറഞ്ഞു. കൂടാതെ ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് നൽകിയ അനുമതി പിൻവലിക്കണമെന്ന സർക്കാർ ആവശ്യത്തേയും ഗവർണർ ചോദ്യം ചെയ്തു. കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ ഇന്ന് നടത്താനിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചത് . ഗവർണറുടെ നടപടി ഭരണഘടനക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞിരുന്നു. ഗവർണറുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് സർക്കാർ നിലപാട്
Content Highlights; governor replies to the letter of Pinarayi Vijayan