“എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും”; പ്രിയ എഴുത്തുകാരിയുടെ വിയോഗത്തിൽ നവ്യ നായർ

navya nair Facebook post

മലയാളത്തിന്റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചര്‍ വിട വാങ്ങി. പ്രിയ എഴുത്തുകാരിയുടെ വിയോഗത്തില്‍ വേദന പങ്കുവെക്കുകയാണ് നടി നവ്യ നായര്‍. ‘ടീച്ചറെ ഇനി ഈ സ്‌നേഹം ഇല്ല എന്ന് വിശ്വസിക്കാന്‍ ആവുന്നില്ല .. താങ്ങാന്‍ ആവുന്നില്ല സങ്കടം .. വാക്കുകള്‍ എത്രമേല്‍ ചെറുതാകുന്നു .. എന്നെ ഇത്ര മനസിലാക്കിയ എന്റെ ‘അമ്മ .. നഷ്ടം എന്നെന്നേക്കും” എന്നാണ് നവ്യ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സുഗതകുമാരിക്കൊപ്പമുള്ള ചിത്രങ്ങളും നവ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

കൊവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണത്തിലിരിക്കെയായിരുന്നു സുഗതകുമാരി വിട വാങ്ങിയത്. എണ്‍പത്തിയാറ് വയസ്സായിരുന്നു. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവർത്തന ശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്ര സഹായത്തോടെ നല്കുന്ന ഓക്‌സിജന്‍ പോലും സ്വീകരിക്കാന്‍ ശ്വാസ കോശത്തിനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു.

Content Highlights; navya nair Facebook post