കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടുത്ത കേരള മുഖ്യമന്ത്രിയാകട്ടെ എന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ തരൂരിന് ആകുമെന്നും പോത്തന്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതാപ് പോത്തൻ്റെ പ്രതികരണം. ശശി തരൂര്‍ ഫോര്‍ സിഎം ഓഫ് കേരള എന്ന ഹാഷ് ടാഗോടെയാണ് നടൻ്റെ കുറിപ്പ്. കേരളത്തിൻ്റെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി തരൂര്‍ മാറുമെന്ന് കുറിപ്പിൽ പറയുന്നു.
കോണ്‍ഗ്രസില്‍ നേതൃമാറ്റം സജീവ ചര്‍ച്ചയായിരിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പ്രതാപ് പോത്തൻ്റെ അഭിപ്രായ പ്രകടനം. ‘ഞാന്‍ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്. കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും.’ പ്രതാപ് പോത്തന്‍ കുറിച്ചു. പ്രതാപ് പോത്തൻ്റെ കുറിപ്പിന് അനുകൂലിച്ചും വിയോജിപ്പ് അറിയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
content highlights: Sashi Tharoor can lead congress to victory says Pratap Pothen