സർക്കാരിനെ ഗവർണർ വിശ്വാസത്തിലെടുക്കണമായിരുന്നുവെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അടിയന്തര പ്രാധാന്യമ തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്ന് അദ്ദേഹം പ്രതികരിച്ചു. മാത്രവുമല്ല മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ അന്തസത്തയെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന തീരുമാനത്തില്‍ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് സർക്കാർ. ഡിസംബര്‍ 31ന് സഭ ചേരാനാണ് നീക്കം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും. ഇതിനായി വീണ്ടും ഗവര്‍ണറുടെ അനുമതി തേടും.
Content Highlights; speaker criticizes the governor