സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്കു കൂടി എന്‍ക്യുഎഎസ് ബഹുമതി

കോട്ടയം: സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍ക്യുഎഎസ്) ബഹുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. സര്‍വ്വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്സ്, സപ്പോര്‍ട്ടീവ് സര്‍വ്വീസസ്, ക്ലിനിക്കല്‍ സര്‍വ്വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍ക്യുഎഎസ് അംഗീകാരം നല്‍കുന്നത്.

കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, മലപ്പുറം മൊറയൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കോഴിക്കോട് മേപ്പയൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ എരമംകുറ്റൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ കല്ല്യാശേരി കുടുംബാരോഗ്യ കേന്ദ്രം എന്നീ കേന്ദ്രങ്ങള്‍ക്കാണ് ഇപ്പോള്‍ ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍ക്യുഎഎസ് ബഹുമതി ലഭിച്ചത്.

തൃശൂര്‍ വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ ചെറുകുന്നുത്തറ, കണ്ണൂര്‍ ആറളം ഫാം കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ ഉദയഗിരി പ്രാഥമികാരോഗ്യ കേന്ദ്രം, പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രം, തിരുവനന്തപുരം കരകുളം കുടുംബാരോഗ്യ കേന്ദ്രം, കണ്ണൂര്‍ പുളിങ്കോം പ്രാഥമികാരോഗ്യ കേന്ദ്രം, എറണാകുളം മണീട് പ്രാഥമികാരോഗ്യ കേന്ദ്രം എന്നീ കേന്ദ്രങ്ങള്‍ക്കും അടുത്തിടെ എന്‍ക്യുഎഎസ് ബഹുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

Content Highlight: 13 more Government Hospitals in Kerala wins National Quality Assurance