ഇന്നലെ അന്തരിച്ച നടൻ അനിൽ നെടുമങ്ങാടിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കൊവിഡ് പരിശോധനാഫലം ലഭിച്ച ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെ വൈകിട്ട് തൊടുപുഴ മലങഅകര ജലാശയത്തിലെ കയത്തിൽ പെട്ടാണ് അനിൽ നെടുമങ്ങാട് മുങ്ങിമരിക്കുന്നത്.
ഒഴിവ് ദിവസമായതിനാൽ ഷൂട്ടിങ് സെറ്റ് കാണാനെത്തിയതായിരുന്നു അനിലും സുഹൃത്തുക്കളും. തുടർന്ന് ഡാമിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന അനിൽ ആഴക്കയത്തിൽ പെട്ടതാണ് അപകടത്തിനിടയാക്കിയത്. പോലീസും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നിലവിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനാ ഫലം രാവിലെ ലഭിക്കും. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തിരുവനന്തപുരം നെടുമങ്ങാട്ടെ തോട്ടുമുക്കിലാണ് അദ്ദേഹത്തിന്റെ വീട്. പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിലെത്തിക്കും.
Content highlights; Actor Anil Nedumangad death