കേന്ദ്രസര്‍ക്കാരുമായി 29ന് ചർച്ച നടത്താൻ തയാറാണെന്ന് കർഷക സംഘടനകൾ

Farmers' Unions Ask Government To Hold Talks On Tuesday

കർഷക സമരം ഒരു മാസം പിന്നിടുന്ന പശ്ചാത്തലത്തിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്കു തയാറായി കർഷക സംഘടനകൾ. ഡിസംബര്‍ 29ന് ചര്‍ച്ചയാകാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു. നേരത്തെ ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം പറഞ്ഞിരുന്നു. 40 കർഷക സംഘടനകൾ യോഗം ചേർന്നാണു തീരുമാനമെടുത്തത്. ആറാം വട്ട ചർച്ചയാണ് ഇനി നടക്കാനുള്ളത്. 

എന്നാല്‍, നാല് നിബന്ധനകള്‍ കര്‍ഷക സംഘടനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. പുതിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കുന്നതിനുളള നടപടികള്‍, താങ്ങുവിലയില്‍ ഉളള രേഖാമൂലമുളള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥകളും, വായുമലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. 

ഇത് കൂടാതെ കൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറിക്ക് കർഷകർ തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ച് കത്തയച്ചിട്ടുണ്ട്. സര്‍ക്കാര്‍ മനഃപൂര്‍വം കര്‍ഷകര്‍ക്കെതിരേ വ്യാജപ്രചരണങ്ങള്‍ നടത്തുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സർക്കാർ കര്‍ഷകര്‍ക്കെതിരായി നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും കത്തില്‍  ആവശ്യപ്പെടുന്നു.

content highlights: Farmers’ Unions Ask Government To Hold Talks On Tuesday