ഹലാല്‍ മാംസം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നിഷിദ്ധം; റസ്റ്റോറന്റുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശവുമായി ബിജെപി

'Halal' Meat Is Against Hinduism, Sikhism, Eateries Must Specify, Says South Delhi Body

ഹലാല്‍ മാംസത്തിനെതിരെ ബിജെപി. ഹലാല്‍ മാംസമാണോ വില്‍ക്കുന്നതെന്ന് റസ്‌റ്റോറന്റുകളിലും കടകളിലും പ്രദര്‍ശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ രംഗത്തെത്തി. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഇത് സംബന്ധിച്ച് നിയമം കൊണ്ടുവരാനുള്ള പ്രമേയം പാസാക്കി. സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ അനുമതി ലഭിച്ചതോടെ അംഗീകാരത്തിനായി സഭയിലേക്ക് അയച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സഭ ഇത് അംഗീകരിക്കുന്നതോടെ നിയമമായി മാറും.

ഹലാല്‍ മാംസം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും നിഷിദ്ധമാണെന്നാണ് കോര്‍പ്പറേഷന്റെ വാദം. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ വരുന്ന നാല് സോണുകളുടെ 104 വാര്‍ഡുകളിലായി 1000 റെസ്റ്റോറന്റുകള്‍ ഉണ്ട്. ഇതില്‍ 90 ശതമാനവും റെസ്റ്റോറന്റുകളില്‍ മാംസം വിളമ്പുന്നുണ്ടെങ്കിലും റെസ്റ്റോറന്റുകള്‍ നല്‍കുന്ന മാംസം ഹലാലാണോ എന്ന് പരാമര്‍ശിച്ചിട്ടില്ലെന്നാണ് പ്രമേയത്തില്‍ പറയുന്നത്. 

content highlights: ‘Halal’ Meat Is Against Hinduism, Sikhism, Eateries Must Specify, Says South Delhi Body