കർഷക പ്രക്ഷോഭം; ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു

എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി എന്‍ഡിഎ വിട്ടു. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടുന്നതായി ലോക് താന്ത്രിക് എം.പി ഹനുമാന്‍ ബെനിവാള്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷാജഹാന്‍പൂരില്‍ വെച്ച് നടന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എന്‍ഡിഎ സഖ്യമുപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. നേരത്തെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാലാണ് രാജിവെയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

രാജസ്ഥാനിലെ നഗൗറില്‍ നിന്നുളള എംപിയാണ് ഹനുമാന്‍ ബെനിവാള്‍. 2018-ലാണ് ബിജെപി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടിക്ക് ബെനിവാള്‍ രൂപം നല്‍കുന്നത്. 2019-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യകക്ഷിയായി  മത്സരിച്ചിരുന്നു.

content highlights: “Won’t Stand With Anyone Against Farmers”: Rajasthan Ally Ditches BJP