കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് തൃശൂര്‍ കോര്‍പ്പറേഷന്‍ മേയറാകും; എല്‍ഡിഎഫിൽ ധാരണ

congress rebel MK Varghese will be the mayor of Thrissur corporation

തൃശൂര്‍ കോര്‍പ്പറേഷനില്‍ തുടര്‍ഭരണത്തിനായി വിട്ടുവീഴ്ചയുമായി എല്‍ഡിഎഫ്. കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസിനെ മേയറാക്കും. രണ്ടുവര്‍ഷമാണ് മേയര്‍ പദവി നല്‍കുക. മന്ത്രി എ.സി മൊയ്തീന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ എംകെ വര്‍ഗീസുമായി ചര്‍ച്ച നടത്തിയതിനൊടുവിലാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍ഡിഎഫ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

55 അംഗങ്ങളുള്ള തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 54 ഇടത്താണ് വോട്ടെടുപ്പ് നടന്നത്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 24, യുഡിഎഫ് 23, ബിജെപി ആറ് എന്നിങ്ങനെയായിരുന്നു കക്ഷി നില. കോണ്‍ഗ്രസ് വിമതനായി വര്‍ഗീസും ജയിച്ചു. വര്‍ഗീസ് യുഡിഎഫിനൊപ്പം നിന്നാല്‍ സീറ്റുകള്‍ തുല്യമാകുന്നതോടെ നറുക്കെടുപ്പ് വേണ്ടിവരുമായിരുന്നു. എന്നാല്‍ വര്‍ഗീസ് എല്‍ഡിഎഫിനെ പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ മടുത്താണ് തീരുമാനമെന്നും അറിയിച്ചു. ഇതോടെയാണ് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് വഴിവെച്ചത്. 

content highlights: congress rebel MK Varghese will be the mayor of Thrissur corporation