ഉത്തരേന്ത്യയിൽ അതിശൈത്യം; മദ്യപിക്കരുതെന്നും വീടിനുള്ളിൽ തുടരാനും മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Don’t drink alcohol, get indoors’, says IMD as North India braces for severe cold wave

ഉത്തരേന്ത്യയിൽ പലയിടത്തും അതിശൈത്യം തുടരുന്ന പശ്ചാത്തലത്തിൽ എല്ലാവരും വീടിനുള്ളിൽ തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ വീടുകളിലും വർഷാന്ത്യ പാർട്ടികളിലും മദ്യപിക്കുന്നത് ശരീരോഷ്മാവ് കുറയ്ക്കുമെന്നും ഇത് അപകടകരമാണെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘മദ്യപിക്കരുത്, ഇത് ശരീരോഷ്മാവ് കുറയ്ക്കും’ എന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറഞ്ഞു.

വീടിനകത്ത് തന്നെ തുടരണമെന്നും വൈറ്റമിൻ സിയുള്ള പഴങ്ങൾ കഴിക്കണമെന്നും, തണുപ്പിനെ പ്രതിരോധിക്കാൻ ചർമ്മം നനവുള്ളതായി സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം ഉണ്ടാകുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഞായറാഴ്ചയും തിങ്കളാഴ്ചയും അതി ശൈത്യത്തിന് നേരിയ ശമനമുണ്ടാകുമെങ്കിലും പിന്നീട് തണുപ്പ് വർധിക്കും. ഡിസംബർ 29 മുതൽ പഞ്ചാബ്, ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, വടക്കൻ രാജസ്ഥാൻ എന്നിവിടങ്ങളിൽ കടുത്ത ശൈത്യത്തിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

Content Highlights; Don’t drink alcohol, get indoors’, says IMD as North India braces for severe cold wave