കണ്ണൂർ കോർപ്പറേഷൻ മേയറായി യുഡിഎഫ് ടി ഒ മോഹനനെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ കോർപ്പറേഷനിലെ കക്ഷി നേതാവായിരുന്ന ടി.ഒ മോഹനൻ. യുഡിഎഫിന് ഭരണം കിട്ടിയ ഒരേയൊരു കോർപ്പറേഷനായ കണ്ണൂരിൽ കൌൺസിലർമാരുടെ യോഗം വിളിച്ച് വോട്ടെടുപ്പ് നടത്തിയാണ് മേയറെ തെരഞ്ഞെടുത്തത്.
ഉൾപാർട്ടി പോര് രൂക്ഷമായ കണ്ണൂരിൽ മൂന്ന് പേർ മേയർ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് രംഗത്തെത്തിയതോടെയാണ് വോട്ടെടുപ്പ് നടത്തിയത്. കെപിസിസി ജനറൽ സെക്രട്ടറി ജോർജ്, ഡെപ്യൂട്ടി മേയർ പി കെ രാഗേഷ് എന്നിവരെ പിന്തള്ളി കൊണ്ടാണ് ടി ഒ മോഹനൻ മേയർ സ്ഥാനം ഉറപ്പിച്ചത്. മാർട്ടിൻ ജോർജ്ജ് അവസാന ഘട്ടത്തിൽ പിൻവാങ്ങിയതേടെയാണ് ടി ഒ മോഹനൻ തെരഞ്ഞെടുക്കപെട്ടതെന്നാണ് വിവരം. രഹസ്യ ബാലറ്റ് വഴിയായിരുന്നു തെരഞ്ഞെടുപ്പ്.
മോഹനന് 11 അംഗങ്ങളുള്ള പിന്തുണ കിട്ടയപ്പോൾ പി കെ രാഗേഷിന് കിട്ടിയത് 9 പേരുടെ വോട്ടാണ്. മാർട്ടിൻ ജോർജ്ജിനായിരുന്നു കൂടുതൽ സാധ്യത ഉണ്ടായിരുന്നത്. എന്നാൽ മാർട്ടിൻ പിന്മാറിയതോടെ കണക്കിൽ മൂന്നാമനായി മാത്രം കണക്കാക്കിരുന്ന ടി ഒ മോഹനന് അവസരമൊരുങ്ങിയത്.
Content Highlights; T O Mohanan set to become Kannur corporation mayor