പോക്സോ കേസ് പ്രതി കൊവിഡ് കെയര്‍ സെന്ററില്‍ തൂങ്ങി മരിച്ച നിലയിൽ 

Pocso Case Culprit Found Dead in Covid Centre

ഇടുക്കിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് കുമളി സ്വദേശി ബിനോയ് ആണ്. 46 വയസായിരുന്നു. ഇന്നു രാവിലെ ആറിന് ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 23 നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചത്.

മുട്ടം ജയിലിലെ റിമാന്‍ഡ് തടവുകാരനാണു ബിനോയി. പോക്സോ കേസില്‍ ഇയാളെ കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് റാണിഗിരി ആശുപത്രിയിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ശുചിമുറിയുടെ താക്കോല്‍ ഉദ്യോഗസ്ഥരാണ് സൂക്ഷിക്കുന്നത്. ഇന്ന് രാവിലെ 6ന് ശുചിമുറിയില്‍ പോയ ബിനോയി ഇറങ്ങിവരാന്‍ വൈകിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

content highlights: Pocso Case Culprit Found Dead in Covid Centre