സംവിധായകൻ സംഗീത് ശിവന്റെ നില മെച്ചപെട്ടുവെന്ന് സഹോദരൻ സന്തോഷ് ശിവൻ

Sangeet Shivan is off ventilator says brother Santhosh Shivan

സംവിധായകൻ സന്തോഷ് ശിവന്റെ നില മെച്ചപെടുന്നുവെന്ന് വ്യക്തമാക്കി സഹോദരൻ സന്തോഷ് ശിവൻ. കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു സന്തോഷ് ശിവൻ. ചേട്ടനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയെന്നും ആരോഗ്യ നില നെച്ചപെട്ടു വരുന്നവെന്നും സന്തോഷ് ശിവൻ ഫേസ്ബുക്കിൽ കുറിച്ചു.

ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചതിന് പിന്നാലെയാണ് സഹോദരന്റെ ആരോഗ്യനില വ്യക്തമാക്കി സന്തോഷ് ശിവൻ രംഗത്തെത്തിയത്. നാല് ദിവസം മുൻപായിരുന്നു അദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വ്യൂഹം, ഗാന്ധർവം, യോദ്ധാ, നിർണ്ണയം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവൻ.

Content Highlights; Sangeet Shivan is off ventilator says brother Santhosh Shivan