നെയ്യാറ്റിന്‍കര: കോടതിയുത്തരവുപ്രകാരം കൈയേറ്റം ഒഴിപ്പിക്കാനെത്തിയവര്‍ക്കുമുന്നില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മയും മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അന്പളിയാണ് മരിച്ചത്. ഇന്ന് രാവിലെ ഇവരുടെ ഭാര്‍ത്താവ് രാജനും മരിച്ചിരുന്നു.
നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കുസമീപമാണ് രാജനും കുടുംബവും താമസിച്ചിരുന്നത്. ഗുരുതരപൊള്ളലേറ്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുമ്ബോഴാണ് മരണം. കഴിഞ്ഞ 22 ന് ആണ് രാജനും ഭാര്യയും ജീവനൊടുക്കാന്‍ ശ്രമിച്ചത്. രാജന് അയല്‍വാസിയായ വസന്തയുടെ വസ്തു കൈയേറി കുടില്‍കെട്ടിയെന്ന പരാതിയുണ്ടായിരുന്നു. ഇതില്‍ കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ചു. കമ്മിഷനുമായി വീട് ഒഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. രാജന് ഭാര്യയെയും ചേര്‍ത്തുപിടിച്ച് പെട്രോള്‍ ദേഹത്തൊഴിച്ചു. എന്നാല്‍ പിടിച്ചുമാറ്റാനെത്തിയ പോലീസുകാരന്റെ കൈകൊണ്ട് തീ പിടിക്കുകയായിരുന്നു.
കൈയില്‍ കരുതിയിരുന്ന ലൈറ്റര്‍ പോലീസ് തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നെന്ന് രാജന് തന്നെയാണ് മരിക്കുന്നതിനു മുന്‍പ് വെളിപ്പെടുത്തിയത്.
Content Highlight: Wife also dies after Man who tries to commit suicide to avoid land recovery procedures