കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കാൻ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം

Govt proposes making airbag mandatory for the front passenger seat

കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രിലില്‍ മുതലാകും എയര്‍ബാഗ് നിര്‍ബന്ധമാക്കുക. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മുന്‍സീറ്റ് യാത്രക്കാര്‍ക്കായിരിക്കും ഇത് ബാധകമാവുക. നിലവിലുള്ള മോഡലുകള്‍ ജൂണ്‍ ഒന്നുമുതല്‍ എയര്‍ ബാഗോടുകൂടിയാണ് നിര്‍മിക്കേണ്ടത്.

ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയര്‍ബാഗെന്നും ഇതുസംബന്ധിച്ച കരട് നിർദേശത്തിൽ പറയുന്നു. ഒരുമാസത്തിനുള‌ളിൽ ഇതുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാമെന്നും നിർദ്ദേശമുണ്ട്. 2019 ജൂലായ് മുതലാണ്  ഡൈവറുടെ ഭാഗത്ത് എയര്‍ ബാഗ് നിര്‍ബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. 

content highlights: Govt proposes making airbag mandatory for the front passenger seat