ചാർലിയായി മാധവൻ, ടെസയായി ശ്രദ്ധ; മാരാ ട്രെയിലർ പുറത്തുവിട്ടു

Maara trailer: Madhavan and Shraddha Srinath promise a feel-good film

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും പാർവതിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ‘മാരാ’ ട്രെയിലർ പുറത്തുവിട്ടു. മാധവന്‍ നായകനാകുന്ന ചിത്രം ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്. ശ്രദ്ധ ശ്രീനാഥ് ആണ് മലയാളത്തില്‍ പാര്‍വതി കൈകാര്യം ചെയ്ത വേഷത്തില്‍ എത്തുന്നത്.

അപര്‍ണ ഗോപിനാഥ് ചെയ്ത വേഷം ശിവദയാണ് കെെകാര്യം ചെയ്യുന്നത്. അന്തരിച്ച നടി കൽപനയുടെ കഥാപാത്രമായി അഭിരാമി എത്തുന്നു. മാലാ പാർവതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആമസോൺ പ്രൈം റിലീസ് ആയി ജനുവരി എട്ടിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. മാധവനെ നായകനാക്കി എ.എൽ. വിജയ് ആയിരുന്നു സിനിമയുടെ തമിഴ് റീമേക്ക് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് ദിലിപ് കുമാർ ചിത്രം ഏറ്റെടുക്കുകയായിരുന്നു.

content highlights: Maara trailer: Madhavan and Shraddha Srinath promise a feel-good film