നെയ്യാറ്റിൻകര ദമ്പദികൾ ആത്മഹത്യ ചെയ്ത സംഭവം; കുട്ടികളെ സർക്കാർ ഏറ്റെടുക്കും

Neyyatinkara suicide the cm said that the children will be then taken over by the government and given at home

നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കും. കുട്ടികള്‍ക്ക് വീട് വച്ച് നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ ഭരണകൂടത്തെ ചുമതലപെടുത്തി. അതേ സമയം പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.

Content Highlights; Neyyatinkara suicide the cm said that the children will be then taken over by the government and given at home