സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍വുമായി ഓര്‍ത്തഡോക്സ് സഭ. ഒത്തുതീർപ്പുകൾക്ക് സഭ വഴങ്ങുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. ഒരു വിഭാഗത്തിന്റെ വക്താവായി മുഖ്യമന്ത്രി സംസാരിക്കുന്നത് ഖേദകരമാണെന്നും ഡോ.യുഹാനോന്‍മാര്‍ ദിയസ്ക്കോറോസ് മെത്രാപ്പോലീത്ത പറഞ്ഞു.
സഭയെക്കുറിച്ച് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായ ചുമതലയുണ്ട്. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. കോടതി വിധി നടപ്പാക്കാൻ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിൻ്റെ വക്താവാകുന്നത് ഖേദകരമാണ്. അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത പക്ഷപാതിത്വം കാണിക്കുകയാണ്. മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാവൂ. സഭാതര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ചകളോട് ഓര്‍ത്തഡോക്സ് സഭ സഹകരിക്കുന്നില്ലെന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് മലപ്പുറത്ത് മുഖ്യമന്ത്രി നടത്തിയത്. ഇതിനെതിരെയാണ് ഓർത്തഡോക്സ് സഭ രംഗത്തെത്തിയത്.
content highlights: orthodox sabha against CM Pinarayi Vijayan