‘ക്ഷമിക്കണം, വാക്കുപാലിക്കാനായില്ല’; രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല

Rajinikanth backtracks on party announcement

പുതിയ പാർട്ടി പ്രഖ്യാപനം നടത്താൻ ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ, രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നടൻ രജനീകാന്ത്. ആരോഗ്യ പ്രശ്നങ്ങളാണ് രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതില്ലെന്ന തീരുമാനത്തിന് കാരണമെന്നാണ് രജനീകാന്തിന്രെ വിശദീകരണം. വാക്ക് പാലിക്കാൻ സാധിക്കത്തതിൽ കടുത്ത വേദനയുണ്ട് എന്ന് ചൂണ്ടിക്കാട്ടി രജനീകാന്തിന്റെ കത്ത് പുറത്തു വന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മൂന്ന് പേജുള്ള പ്രസ്താവനയിലാണ് രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് രജനീകാന്ത് അറിയിച്ചത്.

ഈ മാസം 31 നാണ് പുതിയ പാർട്ടി പ്രാഖ്യാപനം നടത്തുമെന്ന് വ്യക്തമാക്കിയിരുന്നത്. അണ്ണാത്ത സിനിമയുടെ ഷൂട്ടിങ്ങിനിടെ രക്തസമ്മർദ്ധത്തിലെ വ്യതിയാനത്തെ തുടർന്ന് ഹൈദരബാദിൽ ചികിത്സയിലായിരുന്ന രജനീകാന്ത് ഇന്നലെയാണ് ആശുപത്രി വിട്ടത്. ഒരാഴ്ചത്തെ വിശ്രമവും കൊവിഡ് വരാതിരിക്കാൻ ശ്രദ്ധയും വേണമെന്നാണ് ഡോക്ടർമാർ നൽകിയ നിർദേശം. ഇത് കണക്കിലെടുത്താണ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറാൻ രജനീകാന്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.

Content Highlights; Rajinikanth backtracks on party announcement