പുതുവത്സരാഘോഷത്തിൽ ആൾക്കൂട്ടം പാടില്ല; സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ നിർദേശം

the Centre Asks States To Consider Restrictions For New Year Celebrations

അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതുവത്സരാഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്രത്തിൻ്റെ നിർദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്കു കത്തെഴുതി. ഡിസംബർ 30, 31, ജനുവരി 1 എന്നീ തീയതികളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കാനാണ് ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് ‌കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്കു നൽകിയിരിക്കുന്ന എല്ലാ  നിർദ്ദേശങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആവർത്തിച്ചു കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വ്യാപനം ചെറുക്കുന്നതിന് ആവശ്യമെങ്കിൽ രാത്രി കാല കർഫ്യൂ ഉൾപ്പെടെ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ സംസ്ഥാനങ്ങൾക്ക് അന്തിമ തീരുമാനം എടുക്കാം. അതേസമയം സംസ്ഥാനങ്ങൾക്ക് ഉള്ളിലും അന്തർസംസ്ഥാന യാത്രയ്ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേർപ്പെടുത്താൻ പാടില്ല. 

content highlights: the Centre Asks States To Consider Restrictions For New Year Celebrations