മധ്യപ്രദേശില്‍ എരുമകളുടെ ചാണകം റോഡില്‍ വീണതിന് ഉടമയ്ക്ക് 10,000 രൂപ പിഴ ചുമത്തി. ഗ്വാളിയര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ഡയറി ഓപ്പറേറ്റര്‍ക്ക് പിഴ ചുമത്തിയത്.
എരുമകള്‍ റോഡില്‍ അലയുന്നതിനെതിരെ ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് നടപടിയിലേക്ക് കടന്നതെന്ന് മുനിസിപ്പല്‍ കോര്പ്പറേഷന് ഉദ്യോഗസ്ഥനായ മനീഷ് കനൗജിയ വ്യക്തമാക്കി.
മുനിസിപ്പല്‍ കോര്പ്പറേഷന് നിര്‍മിക്കുന്ന പുതിയ റോഡിലൂടെ എരുമകള്‍ കടന്നു പോകുമ്പോള്‍ ചാണകം വീണതിനെ തുടര്‍ന്നാണ് ഉടമയ്ക്കെതിരെ കോര്പറേഷന് പിഴ ചുമത്തിയത്
Content Highlights; MP: Buffaloes dung fell on road, GMC slaps Rs 10,000 fine on dairy operator