തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമം കോര്‍പ്പറേറ്റ് അനുകൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമം കര്‍ഷക വിരുദ്ധമാണ്. നിയമത്തിനെതിരെ കര്‍ഷകര്‍ക്ക് ഇടയിലുളള വിശ്വാസ തകര്‍ച്ചയ്ക്ക് കാതലുണ്ട്. കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണെന്നും കര്‍ഷകര്‍ക്കുളള താങ്ങുവില പ്രധാനമാണെന്നും കര്‍ഷക നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പ്രമേയം അവതരിപ്പിച്ച് കൊണ്ട് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് രംഗത്തെത്തി. പ്രതിപക്ഷം പ്രമേയത്തില്‍ ഭേദഗതിയും നിര്‍ദേശിച്ചു. സഭാ സമ്മേളനത്തിന് ആദ്യം അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ശരിയായില്ല. ക്രിസ്മസ് കേക്കുമായി രണ്ട് മന്ത്രിമാര്‍ ഗവര്‍ണറെ കാലുപിടിക്കാന്‍ പോയത് നാണക്കേടാണെന്നും കെ സി ജോസഫ് പറഞ്ഞു.
Content Highlight: Agricultural law in favor of corporate; CM presents resolution against farmers law