പെരുമ്പാവൂരിൽ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിട്ടി നടത്തിപ്പിലെ ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് നാലുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഭാര്യ അമ്പിളി, മക്കളായ ആദിത്യൻ, അർജ്ജുൻ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ബിജുവിനെയും ഭാര്യയെയും കിടപ്പുമുറിയിലും മക്കളെ മറ്റൊരു മുറിയിലുമായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂത്തമകന് ആദിത്യന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും അര്ജ്ജുന് എട്ടാംക്ലാസ് വിദ്യാർത്ഥിയുമാണ്. ബന്ധുക്കളുമായി ഇവര്‍ കഴിഞ്ഞ കുറേ നാളുകളായി അകന്നു കഴിയുകയായിരുന്നു. ചുമരില്‍ ബന്ധുക്കളെ മൃതദേഹം കാണിക്കരുതെന്നും എഴുതിവെച്ചിരുന്നു.
Content Highlights; four members of a family were found hanging inside the house