കോവിഡിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ഇനി ക്രമീകരിക്കുക.
കോവിഡിന് മുമ്പ് 4700 സർവീസുകൾ വരെ പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു. പുതുവർഷത്തിൽ 3500നു മുകളിൽ ഷെഡ്യൂളുകൾ അയക്കാനായതായി അധികൃതർ പറഞ്ഞു. കോവിഡ് സമയത്ത് കൂട്ടിയ ബസ് നിരക്ക് കുറക്കാനും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്.
25 ശതമാനം കൂട്ടിയ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തും. യാത്രക്കാർ തീരെ കുറവുള്ള പ്രദേശങ്ങളിൽ സർവീസുകൾ അയച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി ബസ്സുകൾ തിരികെ നിരത്തിലിറങ്ങുന്നതോടെ യാത്രക്കാരും വലിയ ആശ്വാസത്തിലാണ്.
Content Highlights; ksrtc back on service after covid regulations