ജന്മനാട്ടിലെ റോഡിന് അമ്മയുടെ പേര് നല്‍കിയതില്‍ നന്ദിയറിയിച്ച് നടന്‍ സോനു സൂദിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ”പ്രൊഫ. സരോജ് സൂദ്” റോഡിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച്, ജന്മനാടിന്റെ ആദരത്തിന് വികാരനിര്‍ഭരമായാണ് സോനു പ്രതികരിച്ചത്. ജന്മനാടായ പഞ്ചാബിലെ മോഗയിലെ റോഡിനാണ് അദ്ദേഹത്തിന്റെ അമ്മയുടെ പേര് നല്‍കിയത്. മാതാപിതാക്കള്‍ സ്വര്‍ഗത്തില്‍ നിന്ന് പുഞ്ചിരിക്കുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
” എന്റെ ജന്മനഗരമായ മോഗയിലെ ഒരു റോഡിന് അമ്മയുടെ പേര് നല്‍കിയിട്ടുണ്ട്. ”പ്രൊഫ. സരോജ് സൂദ് റോഡ്” ജീവിതത്തിലുടനീളം അമ്മ സഞ്ചരിച്ച അതേ വഴി. വീട്ടില്‍ നിന്ന് കോളേജിലേക്കും പിന്നീട് വീട്ടിലേക്കും. ഇത് എല്ലായ്‌പ്പോഴും എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമായിരിക്കും. എന്റെ അമ്മയും അച്ഛനും സ്വര്‍ഗത്തില്‍ നിന്ന് പുഞ്ചിരിക്കുന്നുണ്ടാകും. ഇത് കാണാന്‍ അവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് സാധ്യമാക്കിയ ഹര്‍ജോത് കമല്‍, സന്ദീപ് ഹാന്‍സ്, അനിത ദര്‍ശി എന്നിവരോട് ഞാന്‍ നന്ദി പറയുന്നു.” സോനു സൂദ് കുറിച്ചു.
Content Highlights; Sonu Sood gets emotional as a read in his home town gets named after his mother





