ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

online rummy suicide

ഓണ്‍ലൈന്‍ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഓൺലൈനായി റമ്മി കളിച്ച് 21 ലക്ഷം രൂപയാണ് നഷ്ടമായത്. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങി മരിച്ചത്. ഡിസംബർ 31 നാണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഐ.എസ്.ആര്‍.ഒയിലെ കരാര്‍ ജീവനക്കാരനായിരുന്നു വിനീത്.

ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു വിനാത്. റമ്മി കളിയിലൂടെ മാത്രം പല തവണയായി 21 ലക്ഷം രൂപയാണ് നഷ്ടമായത്. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്നുമടക്കം കടമെടുത്താണ് വിനീത് ഓൺലൈനായി റമ്മി കളിച്ചത്. എന്നാൽ ഇതിൽ പല കളികളിലും പണം നഷ്ടമായതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി. ലോക്ക്ഡൌൺ കാലത്തായിരുന്നു ഏറ്റവും കൂടുതൽ തവണ റമ്മി കളിച്ചിരുന്നത്.

21 ലക്ഷത്തോളം തുക കടം വന്നതിന് ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്. പിന്നീട് കട ബാധ്യതയെ തുടർന്ന് ഒരു മാസം മുൻപ് വീട് വിട്ട് ഓടിപോകുകയായിരുന്നു. പിന്നീട് പോലീസ് വിനീതിനെ കണ്ടെത്തി തിരികെ കൊണ്ടു വന്നെങ്കിലും പിന്നീട് വിഷാദത്തിന് അടിമയായിരുന്നു എന്നാണ് വീട്ടുകാർ വ്യക്തമാക്കുന്നത്.

Content Highlights; online rummy suicide