ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ചുവെന്ന് ആരോപിച്ച് സ്റ്റാന്‍ഡ്അപ് കൊമേഡിയനുൾപെടെ അഞ്ച് പേർ അറസ്റ്റിൽ

MP: Comedian Munawar Faruqui among 5 held after show

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ചു, ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്നാരോപിച്ച് സ്റ്റാന്‍ഡ്അപ് കൊമേഡിയനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ഡ്അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖി അടക്കം അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത് ചെയ്തത്. ഐ പി സി 188, 269, 34, 295എ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്‍ഡോറിലെ പുതുവത്സര പരിപാടിക്ക് ശേഷമായിരുന്നു അറസ്റ്റ്

ഹിന്ദ് രക്ഷക് സംഘടന്‍ കണ്‍വീനര്‍ ഏകലവ്യ ഗൗര്‍ എന്നയാളാണ് പരാതി നല്‍കിയത്. അമിത് ഷായെയും മത വിശ്വാസങ്ങളെയും പരിഹസിച്ചുവെന്ന് പരാതിയില്‍ പറയുന്നു. കോമഡി ഷോയുടെ വീഡിയോ സഹിതമാണ് ഇവർ പരാതി നൽകിയിരിക്കുന്നത്. ഗോധ്ര വംശഹത്യയിലേക്ക് അമിത് ഷായുടെ പേര് അനാവശ്യമായി വലിച്ചിഴച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മുനവർ ഫാറൂഖിനെ പുറമേ എഡ്വിൻ ആന്റണി, പ്രഖാർ വ്യാസ്, നളിൻ യാദവ് എന്നിവരാണ് അറസ്റ്റിലായത്.

Content Highlights; MP: Comedian Munawar Faruqui among 5 held after show