പാലാ നിയമസഭാ സീറ്റിനെ ചൊല്ലി എന്‍സിപിക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശത്തിനു പിന്നാലെയാണ് എന്‍സിപിയെ പിളര്‍പ്പിലേക്ക് നയിക്കുന്ന സംഭവങ്ങൾ അരങ്ങേറുന്നത്. പാലാ സീറ്റില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റ് വിട്ടുനല്‍കില്ലെന്നാണ് മാണി വിഭാഗം ആവര്‍ത്തിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മുന്നണി മാറ്റം ഉള്‍പ്പെടെ ചര്‍ച്ചകള്‍ സജീവമാക്കുകയാണ് മാണി വിഭാഗം.
അതേസമയം, മുന്നണിമാറ്റം ചര്‍ച്ചയില്‍ ഇല്ലെന്നാണ് പാര്‍ട്ടി സംസഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കുന്നത്. മുന്നണി വിടാൻ എൻ.സി.പി. ദേശീയനേതൃത്വം തീരുമാനിച്ചാൽ പോലും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും സംഘവും ഇടതുമുന്നണിയിൽ തന്നെ തുടരുമെന്ന കാര്യത്തിൽ തർക്കമില്ല. എൻ.സി.പി. പിളരുകയും എ.കെ. ശശീന്ദ്രനും സംഘവും മുന്നണിയിൽ തുടരുകയും ചെയ്യുമ്പോൾ ആ വിഭാഗത്തെയും കൂടെ നിർത്താൻ സി.പി.എം. തയ്യാറാകും. സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരൻ മാസ്‌ററർ ദേശീയാധ്യക്ഷൻ ശരദ് പവാറിന്റെ തീരുമാനത്തിനൊപ്പം നിൽക്കും.
സാഹചര്യം മുതലെടുത്ത് മാണിയേയും സംഘത്തെയും കൂടെക്കൂട്ടാനുള്ള ചരടുവലികള്‍ നടത്തുകയാണ് കോണ്‍ഗ്രസ് നേതൃത്വം. മുന്നണി പ്രവേശത്തിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വിജയം ജോസ് കെ മാണി വിഭാഗത്തിനും എല്‍ഡിഎഫിനും നേട്ടമായിട്ടുണ്ട്. അതേസമയം വഴിയേ പോകുന്നവര്‍ക്ക് സീറ്റ് ചോദിക്കാന്‍ എന്താണ് കാര്യം എന്നാണ് മാണിയുടെ പ്രതികരണം. എല്‍ഡിഎഫില്‍ എന്‍.സി.പിക്ക് പാലാ സീറ്റ് ആവശ്യപ്പെട്ട് നേടേണ്ട സാഹചര്യമില്ല. പാലാ താന്‍ ജയിച്ച സീറ്റാണ്. അത് ഞങ്ങള്‍ക്ക് തന്നെ ലഭിക്കും. തോറ്റുനില്‍ക്കുന്ന സീറ്റ് അവര്‍ എങ്ങനെയാണ് ചോദിക്കുക. അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി ഇക്കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
content highlights: Disputes in NCP