അനിൽ പനച്ചൂരാന്റെ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയായി; മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

Anil Panachuran passed away

ഇന്നലെ രാത്രി അന്തരിച്ച കവിയും ഗാനരചയിതാവുമായ അനി പനച്ചൂരാന്റെ പോസ്റ്റുമാർട്ടം നടപടികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്നു. ഹൃദയസ്തംഭനം മൂലമാണെന്നാണ് പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. മറ്റ് തരത്തിലുള്ള അസ്വഭാവികതകളൊന്നും പ്രാഥമിക ഘട്ടത്തിൽ ഡോക്ടർമാർക്ക് കണ്ടെത്താനായില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മൃതദേഹം സ്വദേശമായ കായംകുളത്തേക്ക് കൊണ്ടു പോയി. മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
ഇന്നലെ രാത്രിയോടെയാണ് ഛർദിച്ച് അവശ നിലയിലായ അനിൽ പനച്ചൂരാനെ തിരുവനന്തപുരം കിംസിൽ എത്തിച്ചത്. അനിൽ രക്തം ഛർദിച്ചത് ശ്രദ്ധയിൽ പെട്ട ഡോക്ടർമാർ പോസ്റ്റുമാർട്ടം നടത്തി മരണകാരണം കൃത്യമയി കണ്ടെത്തുന്നതാണ് നല്ലതെന്ന് ബന്ധിക്കളോട് നിർദേശിക്കുകയായിരുന്നു.

ഹൃദയാഘാതം തന്നെയാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതാണ് നല്ലതെന്നും ഡോക്ടർമാർ അഭിപ്രായപെട്ടതോടെയാണ് പോസ്റ്റുമാർട്ടം നടത്താൻ ബന്ധുക്കൾ തീരുമാനിച്ചത്. തുടർന്ന് കായംകുളം പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പോലീസ് അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

Content Highlights; Anil Panachuran passed away