കൊവിഡിനെ പ്രതിരോധിക്കാൻ സിദ്ധവൈദ്യത്തെ സംസ്ഥാനം പ്രയോജനപ്പെടുത്തി; ആരോഗ്യമന്ത്രി 

Heath minister kk Shailaja on Siddha medicine usage in Kerala

ദേശീയ സിദ്ധ ദിനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനായി ആരോഗ്യമന്ത്രി കെ കെ ഷൈലജ നിര്‍വ്വഹിച്ചു. കൊവിഡ് രോഗപ്രതിരോധത്തിന് സിദ്ധവൈദ്യത്തെ സംസ്ഥാനം പ്രയോജനപ്പെടുത്തിയെന്നും അതുവഴി ജനങ്ങളുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സാധിച്ചതായും മന്ത്രി പറഞ്ഞു. സിദ്ധയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഔഷധ നിര്‍മാണ സ്ഥാപനമായ ഔഷധി സിദ്ധ ഔഷധ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെന്നും അത് കൂടുതല്‍ വിപുലമാക്കുമെന്നും മന്ത്രി പറഞ്ഞതായി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ചടങ്ങില്‍ നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഡയറക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ചു. അത്മാര്‍ത്ഥതയോടും കൃത്യതയോടും ആര്‍ദ്രതയോടും കൂടി ജനങ്ങളുടെ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ മുഴുവന്‍ ഡോക്ടര്‍മാരും തയ്യാറാകണമെന്ന് ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ അഭ്യര്‍ത്ഥിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. പ്രിയ കെ എസ്, ഔഷധി മാനേജിങ് ഡയറക്ടര്‍ ഉത്തമന്‍, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം. എന്‍ വിജയാംബിക, പി. സി ഒ ഡോക്ടര്‍ സുനില്‍ രാജ്,സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോക്ടര്‍ ഹൃദീക്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ഹോമിയോ) ഡോക്ടര്‍ ജയനാരായണന്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോക്ടര്‍ സുഭാഷ്, ഡോ. വിജയകുമാര്‍, ഡോ. ബാലരാമ കൈമള്‍ എന്നിവര്‍ സംസാരിച്ചു.

content highlights: Heath minister kk Shailaja on Siddha medicine usage in Kerala