പെലെയെ മറികടന്ന് ക്രിസ്റ്റ്യാനോ, ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമാകാന്‍ ഇനി ഒരു ഗോള്‍ കൂടെ

ഇന്നലെ യുവന്റസിനായി നേടിയ ഇരട്ട ഗോളോടെ ഒരു വലിയ നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി. 758 കരിയര്‍ ഗോളുകള്‍ എന്ന നേട്ടത്തില്‍ ആണ് റൊണാള്‍ഡോ എത്തിയത്. രാജ്യത്തിനും ക്ലബുകള്‍ക്കുമായി കളിച്ച് 758 ഗോളുകള്‍ ഇതുവരെ നേടാന്‍ റൊണാള്‍ഡോക്ക് ആയി. 757 ഗോളുകള്‍ നേടിയ ബ്രസീല്‍ ഇതിഹാസം പെലെയെ ആണ് റൊണാള്‍ഡോ ഇതോടെ മറികടന്നത്.

സ്‌പോര്‍ടിങ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകള്‍ക്കും ഒപ്പം പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയുമാണ് റൊണാള്‍ഡോ ഇത്രയും ഗോള്‍ നേടിയത്. പെലെയെ മറികടന്നതോടെ റൊണാള്‍ഡോയെ മുന്നില്‍ ഇനി ഒരു ആള്‍ മാത്രമെ ഗോളിന്റെ എണ്ണത്തില്‍ മുന്നില്‍ ഉള്ളൂ. ഓസ്ട്രിയന്‍ ഇതിഹാസം ജോസഫ് ബികന്‍ ആണ് അത്. ബികാന് 759 ഗോളും ആണ് ഉള്ളത്.

Content Highlights: Juventus Superstar Cristiano Ronaldo Has Now Scored More Goals Than Brazil Legend Pele