ഉത്തർപ്രദേശിൽ 50 വയസുള്ള സ്ത്രീയെ കൂട്ടബലാത്സംഗം നടത്തിയ ശേഷം കൊലപ്പെടുത്തി. യുപിയിലെ ബദായൂനിലാണ് സംഭവം. അംഗൻവാടി ജീവനക്കാരിയാണ് കൊല്ലപ്പെട്ടത്. ക്ഷേത്രത്തിൽ പോയി വരുമ്പോഴായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. ഡൽഹിയിലെ നിർഭയ കേസിന് സമാനമായ സംഭവമാണ് നടത്തതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിട്ടുണ്ട്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേറ്റതായും കാലുകളും വാരിയെല്ലും ഒടിഞ്ഞതായും പൊലീസ് പറഞ്ഞു. അക്രമണത്തിൽ ശ്വാസകോശത്തിനും പരിക്കേറ്റു. രക്തസ്രാവം നിയന്ത്രാണാതീതമായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ക്ഷേത്രത്തിലെ പൂജാരിയും മറ്റ് രണ്ട് പേരും ചേർന്ന് മൃതദേഹം വീട്ടിലെത്തിക്കുകയും ഉടൻ തന്നെ ഒന്നും പറയാതെ അവർ പോവുകയുമായിരുന്നെന്ന് യുവതിയുടെ മകൻ പറഞ്ഞു. എന്താണ് പറ്റിയതെന്ന് ചോദിച്ചപ്പോൾ യുവതി കിണറ്റിൽ വീണതാണെന്നും തങ്ങൾ സഹായത്തിന് എത്തിയതാണെന്നുമാണ് പറഞ്ഞത്. ക്ഷേത്ര പുരോഹിതനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടടിട്ടുണ്ട്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം, കൊലപാതകം എന്നി വകുപ്പുകൾ ചുമത്തുകയും ചെയ്തു. ബാക്കിയുള്ള പ്രതികളെ കണ്ടെത്താനായി നാല് സംഘങ്ങളെ പൊലീസ് നിയോഗിച്ചിട്ടുണ്ട്.
content highlights: 50-Year-Old Woman Gangraped, Murdered In UP, 2 Arrested