രജനീകാന്തിന്റെ പിന്തുണ തേടി അമിത് ഷാ; ചെന്നൈയിലെത്തി വീണ്ടും ചർച്ച നടത്തും

Amit shah will meet Rajinikanth

രജനീകാന്തിന്റെ പിന്തുണ തേടി അമിത് ഷാ ചെന്നൈയിലെത്തി ചർച്ച നടത്തും. അടുത്തയാഴ്ച ചെന്നൈയിലെത്തുന്ന അമിത് ഷാ രജനീകാന്തിനെ വീട്ടിലെത്തി കാണും. അതേസമയം രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയ തീരുമാനം രജനീകാന്ത് പിൻവലിക്കണമെന്ന് ആവശ്യപെട്ട് ആരാധകർ പ്രതിഷേധം ശക്തമാക്കുകയാണ്. ഞായറാഴ്ച മുതൽ ചെന്നൈയിൽ ആരാധകർ നിരാഹാര സമരം ആരംഭിക്കും.

രജനി മക്കൾ മണ്ഡ്രം ഭാരവാഹികളും നിരാഹാരത്തിൽ പങ്കെടുക്കും. ചെന്നൈ വള്ളുവർ കോട്ടത്താണ് ഞായറാഴ്ച നിരാഹാര സമരത്തിന് തുടക്കമിടുന്നത്. തമിഴ്നാടിന്റെ വിവിധ ഇടങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും. രജനി മക്കൾ മണ്ഡ്രത്തിലെ ഒരു വിഭാഗം നേതാക്കളും ആരാധകരുമാണ് നിരാഹാര സമരത്തിന് പിന്നിൽ.

പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരണം ശക്തമാണ്. പൊയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ ആരാധകരുടെ പ്രതിഷേധം ശക്തമായതോടെ ചെന്നൈ അതിർത്തിയിലുള്ള ഫാം ഹൌസിലേക്ക് രജനി കുടുംബത്തോടൊപ്പം മാറി താമസിക്കുകയാണ്.

Content Highlights; Amit shah will meet Rajinikanth