പക്ഷിപ്പനി കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുന്നു. ഏഷ്യയിലും യൂറോപ്പിലും രോഗം പടർന്നു പിടിക്കുകയാണ്. ജപ്പാനിൽ മുപ്പത് ലക്ഷം വളർത്തു പക്ഷികളെയാണ് ഇതുവരെ കൊന്നൊടുക്കിയത്. ഇന്ത്യയിൽ ആറ് സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. രോഗം സാമ്പത്തിക മേഖലക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതീവ ജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുകയാണ്.
രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലുമായി നാൽപ്പതിനായിരത്തോളം പക്ഷികളെയാണ് കൊല്ലുന്നത്. ഇന്നലെ ആലപ്പുഴയിൽ 20000ത്തോളം പക്ഷികളെയാണ് നിർമാർജ്ജനം ചെയ്തത്. ശേഷിക്കുന്ന 15000 ത്തോളം പക്ഷികളെ ഇന്ന് കൊല്ലും. പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധനയും തുടരുന്നു. നഷ്ടപരിഹാരം ഉറപ്പാക്കുന്നത് അടക്കമുള്ള നടപടികൾ സർക്കാർ വേഗത്തിൽ കൈക്കോള്ളണമെന്നാണ് കർഷകർ ആവശ്യപെടുന്നത്.
Content Highlights; birds flu to more countries