പരിപാടിക്കിടെ ഹിന്ദു ദൈവങ്ങളേയും കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായെയും അപമാനിച്ച സംഭവത്തിൽ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ മുനവർ ഫാറൂഖി, നളിൻ യാദവ് എന്നിവരുടെ ജാമ്യാപേക്ഷ നിഷേധിച്ച് ജില്ലാ സെഷൻസ് കോടതി. ഇരു ഭാഗത്തെയും വാദം കേട്ട ശേഷം ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജനുവരി രണ്ടിന് ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റും ജാമ്യാപേക്ഷ തള്ളിയിരുന്നു,
ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖിയും മറ്റ് നാല് പേരും ശനിയാഴ്ചയാണ് അറസ്റ്റിലാകുന്നത്. ബിജെപി എഎൽഎയുടെ മകൻ ഏകലവ്യ സിംഗ് ഗൌർ ആണ് ഇവർക്കെതിരെ പരാതി നൽകിയത്. രാഷ്ട്രീയ സമ്മർദം കാരണമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മുനവർ ഫാറൂഖിയുടെ അഭിഭാഷകൻ വാദിച്ചു.
ആരുടേയും മത വിശ്വാസത്തെ വേദനിപ്പിച്ചിട്ടില്ലെന്നും ഇവർ കോടതിയിൽ അറിയിച്ചു. കൊവി പശ്ചാത്തലത്തിൽ അധികൃതരിൽ നിന്ന് അനുമതി വാങ്ങാതെയാണ് പരിപാടി നടത്തിയതെന്നും പ്രായപൂർത്തിയാത്ത കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ അശ്ലീലമാണ് ഇവർ അവതരിപ്പിച്ചതെന്നും എതിർഭാഗം വാദിച്ചു.
Content Highlights; court denies bail to comedian arrested in Indore for insulting Hindu gods and Amit shah