ആവശ്യങ്ങൾ അംഗീകരിക്കാതെ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് ഫിലിം ചേംബർ

film chamber says they will not open theaters

ആവശ്യങ്ങൾ അംഗീകരിക്കാതെ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കണമെന്നും പ്ദർശന സമയം മാറ്റണമെന്നുമാണ് ഫിലിം ചേംബറിന്റെ ആവശ്യം. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തിയേറ്റർ തുറക്കാനാകില്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കിയിട്ടുണ്ട്.

ഇളവുകൾ നൽകാത്തതിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംമ്പർ രംഗത്തെത്തിയിരുന്നു. ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമായിരുന്നു സംഘടനയുടെ കുറ്റപെടുത്തൽ.

Content Highlights; film chamber says they will not open theaters