മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം വൺ ന്റെ റിലീസ് ഉടനെന്ന് വ്യക്തമാക്കി പുതിയ പോസ്റ്റർ പുറത്ത് വിട്ടു. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കടക്കൽ രാമചന്ദ്രൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. സിനിമയിലെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു.
സന്തോഷ് വിശ്വനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി -സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. സിനിമയുടെ റിലീസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുതിയ പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. കൊവിഡിന് മുന്നേ സിനിമയുടെ ചിത്രീകരണം ഭൂരിഭാഗവും പൂർത്തിയായിരുന്നു.
കൊവിഡ് ആണ് സിനിമയുടെ റിലീസ് വൈകാൻ കാരണം. ഇപ്പോഴിതാ സിനിമയുടെ റിലീസ് ഉടനെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കേവലം രാഷ്ട്രീയ സിനിമകൾക്കുപരി കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന പ്രമേയമാണ് വൺ എന്ന ചിത്രത്തിന്.
Content Highlights; Mammootty new movie ‘one’