തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടൊഴിപ്പിക്കുന്നതിനിടെ ആത്മഹത്യ ചെയ്ത രാജന് ഭൂമി കൈയേറിയതാണെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി തഹസില്‍ദാര്‍. കുറ്റക്കാരിയെന്ന് ആരോപിച്ചിരുന്ന വസന്ത ഭൂമി മറ്റൊരാളില്‍ നിന്നും വില കൊടുത്ത് വാങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വസന്ത ഭൂമി അന്യായമായി കൈവശം വെച്ചിരിക്കുകയാണെന്നായിരുന്നു രാജന്റെ മക്കളുടെയും സമീപവാസികളുടെയും ആരോപണം.
വസന്തയുടെ പക്കല്‍ ഭൂമിക്ക് കരമടച്ച രസീതടക്കമുണ്ടെന്നും തഹസീല്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഭൂമിയുടെ വില്‍പ്പന നടത്താനാകുമോയെന്നത് സര്‍ക്കാര്‍ പരിശോധിക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു. ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയല്‍വാസി വസന്ത ഉന്നയിച്ചിരുന്ന വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോള്‍ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വസന്തയുടെ പക്കല്‍ ഭൂമിക്ക് കരമടച്ച രസീതടക്കമുണ്ടെന്നും തഹസീല്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ബോബി ചെമ്മണ്ണൂര്‍ വസന്തയുടെ കൈയില്‍ നിന്നും സ്ഥലം വാങ്ങി രാജന്റെ മക്കള്‍ക്ക് നല്കാന് തീരുമാനിച്ചിരുന്നു. എന്നാല്‍ വസന്ത ഭൂമി അന്യായമായി കൈവശം വെച്ചതാണെന്നും ഇത് നിയമപരമായി വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ലെന്ന് കാണിച്ച് കുട്ടികള്‍ ചെമ്മണ്ണൂരിന്റെ സഹായം നിരസിക്കുകയായിരുന്നു.
Content Highlight: Tahsildar submit report on Neyyatinkara land dispute