മൊബെെൽ ആപ്പ് വഴി വായ്പ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ക്രെെംബ്രാഞ്ച് 

The crime branch will investigate related to doing Fraud by giving loan through the mobile app

മൊബെെൽ ആപ്പ് വഴി വായ്പ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് ക്രെെംബ്രാഞ്ച് അന്വേഷണം നടത്തും. മൊബെെൽ ആപ്പ് വഴി വായ്പ എടുത്തവരിൽ ചിലർ അമിത പലിശ കാരണം പണം തിരിച്ചടയ്ക്കാനാതെ ആത്മഹത്യ ചെയ്ത സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡിജിപിയുടെ അടിയന്തിര ഇടപെടൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. 

ഹെെടെക് ക്രെെം എൻക്വയറി സെൽ അന്വേഷണത്തിന് സഹായിക്കും. വിദേശികൾ ഉൾപ്പെടെയുള്ള സംഘമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഇന്റർപോൾ, സിബിഐ, എന്നിവയുടേയും തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പൊലീസിൻ്റേയും സഹായത്തോടെയായിരിക്കും അന്വേഷണം നടത്തുക. മൊബെെൽ ആപ്പ് ഉപയോഗിച്ച് വായ്പ എടുക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.  

content highlights: The crime branch will investigate related to doing Fraud by giving loan through the mobile app