പിണറായി വിജയൻ നപുംസക മുഖ്യമന്ത്രിയാണെന്ന് കെ. സുധാകരൻ എം.പി. തനിക്ക് ചുറ്റുമുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ മറച്ച് പിടിച്ച് അധികാരത്തിൽ തൂങ്ങുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്യുന്നതെന്നും കെ. സുധാകരൻ എം.പി പറഞ്ഞു. കേരളത്തിൻ്റെ ചരിത്രത്തിൽ ഇതുപോലെ നാറി പുളിച്ച സർക്കാരില്ല. ഇത്രയും നാണംകെട്ട സാഹചര്യത്തിലും അധികാരത്തിൽ കടിച്ചുതൂങ്ങുന്നു. രാജ്യത്തെ മുഴുവൻ അന്വേഷണ ഏജൻസികളും മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രബിന്ദുവാക്കുകയും നിരവധി കേസുകളിൽ പ്രതികളാക്കിയിട്ടും നാണം കെട്ട് പിടിച്ചുനിൽക്കുകയാണ്. അദ്ദേഹം പറഞ്ഞു
സർക്കാർ നൽകിയ ആനുകൂല്യങ്ങൾ പത്തുമാസം വീടുകളിലെത്തിച്ചു. ജില്ലാഭരണകൂടങ്ങൾ ഡിവെെഎഫ്ഐ പ്രവർത്തകരെ മാത്രം അനുകൂല്യങ്ങൾ എത്തിക്കാൻ വീടുകളിലേക്ക് പറഞ്ഞുവിട്ടു. ഇടതുപക്ഷം സഹായിക്കുന്നുണ്ടെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കി. ഇടതുപക്ഷത്തെ പ്രതികൂട്ടിലാക്കുന്ന എത്രയോ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് രമേശ ചെന്നിത്തല കൊണ്ടുവന്നു. അത് മുതലെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും സുധാകരൻ വിശദമാക്കി. പെൻഷനും കിറ്റും ജനമനസ് ഇടതിന് അനുകൂലമാക്കി. ഇത് തിരിച്ചറിഞ്ഞ് പ്രചാരണ രംഗത്ത് മാറ്റം വേണമെന്നും കെ. സുധാകരൻ പറഞ്ഞു.
content highlights: K Sudhakaran MP against Pinarayi Vijayan