അങ്കമാലി അതിരൂപതയിലെ ഭൂമിവിൽപ്പനയിൽ വ്യജപട്ടയം; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുമെന്ന് പൊലീസ്

Eranakulam archdiocese fake documents case; police report against Cardinal George Alencherry

എറണാകുളം അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ഭൂമി വിൽപ്പനയിൽ വ്യാജ പട്ടയം ചമച്ച കേസ് അന്വേഷിക്കുമെന്ന് പൊലീസ്. തൃക്കാക്കരയിലെ ഭൂമി ഇടപാടിൽ വിശദമായ അന്വേഷണം വേണമെന്ന റിപ്പോർട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മാർ ജോർജ് ആലഞ്ചേരി ഉൾപ്പെട മൂന്ന് പേർക്കെതിരെയാണ് കേസ്. സിആർപിസിസി 202 അനുസരിച്ച് പൊലീസ് ഒരു പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് കോടതിയെ അറിയിച്ചത്.

എറണാകുളം അങ്കമാലി അതിരൂപത മാർ ജോസഫ് പാറക്കാട്ടിൽ മെത്രാപ്പോലീത്തയുടെ പേരിൽ വ്യാജ പട്ടയം നിർമ്മിച്ചുവെന്നാണ് പരാതി. വാഴക്കാല വില്ലേജിൽ ബ്ലോക്ക് നമ്പർ എട്ടിൽ 407 ബാർ ഒന്ന് എന്ന സർവ്വേ നമ്പറിൽപ്പെട്ട സ്ഥലത്ത് ഏഴ് പേർക്ക് 74 സെൻ്റ് ഭൂമി വിൽപ്പന നടത്തി. ഈ ഭൂമി വിൽപ്പന നടത്താനായി ഉപയോഗിച്ച രേഖകൾ വ്യാജമാണ് എന്നായിരുന്നു അരോപണം. ഭൂമി വിൽക്കാനുള്ള രേഖകൾ ഇല്ലാത്തതിനാൽ മൂന്നാം പ്രതിയായ മാർ ആലഞ്ചേരിയുടെ നിർദേശ പ്രകാരം ഒന്നും രണ്ടും പ്രതികളായ ഫാദർ ജോഷി പുതുവ, സാജു വർഗീസ് എന്നിവർ വ്യാജരേഖ ചമച്ചുവെന്നാണ് കണ്ടെത്തൽ. 

content highlights: Eranakulam archdiocese fake documents case; police report against Cardinal George Alencherry