ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്നായിക്കിന് വധഭീഷണി; സുരക്ഷ വർധിപ്പിച്ചു

life threat to Odisha chief minister

ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്നായികിന് വധഭീഷണി. മുഖ്യമന്ത്രിയെ ഇല്ലാതാക്കുന്നതിനുള്ള ഗൂഢാലോചന നടക്കുന്നുവെന്ന കത്ത് അദ്ധേഹത്തിന് ലഭിച്ചു. അതായധുനിക ആയുധങ്ങളുമായി വാടക കൊലയാളികൾ മുഖ്യമന്ത്രിയെ എപ്പോൾ വേണമെങ്കിലും അക്രമിക്കാമെന്നാണ് ഇംഗ്ലീഷിലെഴുതിയ കത്തിൽ പറയുന്നത്. ആ അക്രമത്തിന്റെ സൂത്രധാരൻ നാഗ്പൂരിൽ താമസിക്കുന്നയാളാണെന്നും കത്തിൽ പറയുന്നുണ്ട്.

ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. ഭീഷണിയെ കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. കത്ത് ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര സ്പെഷ്യൽ സന്തോഷ് ബാല സംഭവത്തെ കുറിച്ച് അന്വോഷിക്കുന്നതിനായി സംസ്ഥാന ഡിജിപി ഇന്റലിജൻസ് ഡയറക്ടർക്കും ഭുവനേശ്വർ പോലീസ് കമ്മീഷ്ണർക്കും നിർദേശം നൽകിയിട്ടുണ്ട്.

Content Highlights; life threat to Odisha chief minister