നിർബന്ധിത കുമ്പസാര വ്യവസ്ഥ മതപുരോഹിതരും വെെദികരും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് അഞ്ച് മലയാളി വനിതകൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജിയിലെ ആവശ്യങ്ങൾ ഭേദഗതി ചെയ്ത് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. നിർബന്ധിത കുമ്പസാരം മതവിശ്വാസത്തിൻ്റെ അവിഭാജ്യ ഘടകമാണോയെന്നും സ്വകാര്യതയെ ബാധിക്കുന്ന വിഷയം ആണോയെന്നും കോടതി പരിശോധിക്കണമെന്നാണ് ഹർജിക്കാരൻ്റെ ആവശ്യം. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള സ്ത്രീകളാണ് ഹർജിക്കാർ.
എന്നാൽ മലങ്കര സഭ തർക്കവുമായി ബന്ധപ്പെട്ടതാണ് ഹർജിയെന്നും കേരള ഹെെക്കോടതിയാണ് ഇത് പരിഗണിക്കേണ്ടതെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഓർത്തഡോക്സ് യാക്കോബായ തർക്കമാണ് ഹർജിക്ക് പിന്നിലെന്നും അറ്റോർണി ജനറൽ പറഞ്ഞു. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനാൽ ക്രെെസ്തവ വിശ്വാസികളായ സ്ത്രീകളുടെ ഹർജിയും പരിഗണിക്കാമെന്ന് മുതിർന്ന അഭിഭാഷകനായ മുകുൾ റോഹ്ത്തഗി അറിയിച്ചു. നിർബന്ധിത കുമ്പസാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വ്യക്തിപരവും ഒറ്റപ്പെട്ടതുമാകാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
content highlights: Plea To Abolish Compulsory Church Confession: Petitioners In SC Seek Time To Bring More Facts